Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ukraine War

യുദ്ധം അവസാനിപ്പിക്കാൻ പുതിയ നീക്കം: ട്രംപിന്‍റെ പ്രതിനിധികൾ റഷ്യയും യുക്രെയ്നും സന്ദർശിക്കും

മോസ്കോ: അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന്‍റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ട്രംപിന്‍റെ മരുമകൻ ജാരദ് കുഷ്നറും ശനി, ഞായർ ദിവസങ്ങളിൽ റഷ്യയും യുക്രെയ്നും സന്ദർശിക്കും. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് ശ്രമത്തിന്‍റെ ഭാഗമായിട്ടാണ് സന്ദർശനമെന്നു സൂചനയുണ്ട്.

റഷ്യൻ മാധ്യമങ്ങളാണ് സന്ദർശനവിവരം റിപ്പോർട്ട് ചെയ്തത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

വിറ്റ്കോഫും കുഷ്നറും ജനുവരിയിൽ റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ എത്തിയിരുന്നു. അന്ന് ഇരുവരും റഷ്യൻ പ്രസിഡന്‍റ് പുടിനുമായി നാലു മണിക്കൂർ ചർച്ച നടത്തിയിരുന്നു.

നാലര വർഷത്തിലെത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും കാര്യമായ ഫലമുണ്ടായിട്ടില്ല.

യുക്രെയ്ന്‍റെ കൂടുതൽ ഭൂമി വിട്ടുകിട്ടണം എന്നതടക്കമുള്ള ആവശ്യങ്ങളാണ് പുടിനുള്ളത്. ഇത് അംഗീകരിക്കാൻ യുക്രെയ്ൻ തയാറല്ല.

അമേരിക്കയുടെ മധ്യസ്ഥതയിൽ റഷ്യയും യുക്രെയ്നും അവസാനമായി ചർച്ച നടത്തിയത് ഫെബ്രുവരിയിലായിരുന്നു. ഇതിനു പിന്നാലെയാണ് അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിക്കാൻ തുടങ്ങിയത്.

International

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കൻ റഷ്യ-അമേരിക്ക പുതിയ പദ്ധതി

കീ​​​വ്: യു​​​ക്രെ​​​യ്ൻ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നാ​​​യി റ​​​ഷ്യ​​​യും അ​​​മേ​​​രി​​​ക്ക​​​യും പു​​​തി​​​യ പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കി​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. യു​​​ക്രെ​​​യ്ൻ സേ​​​ന​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള ഭൂ​​​മികൂ​​​ടി റ​​​ഷ്യ​​​ക്കു വി​​​ട്ടു​​​കൊ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശം പ​​​ദ്ധ​​​തി​​​യി​​​ലു​​​ണ്ട്. യു​​​ക്രെ​​​യ്ൻ സേ​​​ന​​​യു​​​ടെ വ​​​ലി​​​പ്പം കു​​​റ​​​യ്ക്ക​​​ണ​​​മെ​​​ന്ന​​​താ​​​ണ് മ​​​റ്റൊ​​​രു നി​​​ർ​​​ദേ​​​ശം.

പ​​​ദ്ധ​​​തി ച​​​ർ​​​ച്ച ചെ​​​യ്യാ​​​നാ​​​യി അ​​​മേ​​​രി​​​ക്ക​​​ൻ ആ​​​ർ​​​മി സെ​​​ക്ര​​​ട്ട​​​റി ഡാ​​​ൻ ഡ്രി​​​സ്കോ​​​ളി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സൈ​​​നി​​​കസം​​​ഘം ബു​​​ധ​​​നാ​​​ഴ്ച യു​​​ക്രെ​​​യ്നി​​​ലെ​​​ത്തി. ഇ​​​ന്ന​​​ലെ യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി​​​യു​​​മാ​​​യി സം​​​ഘം ച​​​ർ​​​ച്ച ന​​​ട​​​ത്തി.

അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ പ്ര​​​ത്യേ​​​ക പ്ര​​​തി​​​നി​​​ധി സ്റ്റീ​​​വ് വി​​​റ്റ്കോ​​​ഫും റ​​​ഷ്യ​​​യു​​​ടെ പ്ര​​​ത്യേ​​​ക പ്ര​​​തി​​​നി​​​ധി കി​​​റി​​​ൾ ദി​​​മി​​​ത്രി​​​യേ​​​വും ചേ​​​ർ​​​ന്നാ​​​ണ് പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കി​​​യ​​​ത്. അ​​​മേ​​​രി​​​ക്ക​​​യോ റ​​​ഷ്യ​​​യോ ഇ​​​ക്കാ​​​ര്യം ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. എ​​​ന്നാ​​​ൽ ദീ​​​ർ​​​ഘ​​​കാ​​​ല സ​​​മാ​​​ധാ​​​ന​​​ത്തി​​​ന് ഇ​​​രുകൂ​​​ട്ട​​​രും വി​​​ട്ടു​​​വീ​​​ഴ്ച​​​യ്ക്കു ത​​​യാ​​​റാ​​​കേ​​​ണ്ടിവ​​​രു​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി മാ​​​ർ​​​ക്കോ റൂ​​​ബി​​​യോ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

അ​​​മേ​​​രി​​​ക്ക​​​യും റ​​​ഷ്യ​​​യും ചേ​​​ർ​​​ന്ന് പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കി​​​യ​​​തി​​​ൽ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ എ​​​തി​​​ർ​​​പ്പ് പ്ര​​​ക​​​ടി​​​പ്പി​​​ച്ചു. ഏ​​​തു പ​​​ദ്ധ​​​തി​​​യും ന​​​ട​​​പ്പാ​​​ക​​​ണ​​​മെ​​​ങ്കി​​​ൽ യു​​​ക്രെ​​​യ്നെ​​​യും യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നെ​​​യും ച​​​ർ​​​ച്ച​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ വി​​​ദേ​​​ശ​​​ന​​​യ മേ​​​ധാ​​​വി കാ​​​യാ ക​​​ല്ലാ​​​സ് പ​​​റ​​​ഞ്ഞു. റ​​​ഷ്യ​​​യോ​​​ട് അ​​​ടി​​​യ​​​റ​​​വു പ​​​റ​​​യാ​​​ൻ യു​​​ക്രെ​​​യ്ൻ ത​​​യാ​​​റ​​​ല്ലെ​​​ന്ന് ഫ്ര​​​ഞ്ച് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി ഷോ​​​ൺ നോ​​​യ​​​ൽ ബാ​​​ര​​​റ്റും പ​​​റ​​​ഞ്ഞു.

യു​​​ദ്ധ​​​കാര്യങ്ങളും വെ​​​ടി​​​നി​​​ർ​​​ത്ത​​​ലും ച​​​ർ​​​ച്ച ചെ​​​യ്യാ​​​നാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ സം​​​ഘം എ​​​ത്തി​​​യ​​​തെ​​​ന്ന് യു​​​ക്രെ​​​യ്ൻ വൃ​​​ത്ത​​​ങ്ങ​​​ൾ വെ​​​ളി​​​പ്പെ​​​ടു​​​ത്തി. നി​​​ല​​​വി​​​ൽ ഏ​​​റ്റു​​​മു​​​ട്ട​​​ൽ ന​​​ട​​​ക്കു​​​ന്ന സ്ഥ​​​ല​​​ത്തു​​​വ​​​ച്ച് യു​​​ദ്ധം നി​​​ർ​​​ത്താ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി ട്രം​​​പി​​​നോ​​​ട് സ​​​മ്മ​​​തി​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​ണെ​​​ന്നും വൃ​​​ത്ത​​​ങ്ങ​​​ൾ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Latest News

Corehub Up